Friday, 17 August 2012

Friday ഫ്രൈഡേ

ഒരു ദിവസം നടക്കുന്ന സംഭവങ്ങളുമായി മലയാളത്തില്‍ ഒരു പരീക്ഷണ ചിത്രം കൂടി. ആലപ്പുഴ നഗരത്തില്‍ ഒരു വെള്ളിയാഴ്ച എത്തുന്ന കുറേപ്പേരിലൂടെ കഥപറയുന്ന ചിത്രത്തിന്റെ പേര് 'ഫ്രൈഡേ'. യുവതാരങ്ങളായ ഫഹദ് ഫാസിലും ടൂര്‍ണമെന്റ് ഫെയിം മനുവും ആന്‍ അഗസ്റ്റിനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 


നവാഗതനായ ലിജിന്‍ ജോസ് അണിയിച്ചൊരുക്കുന്ന ചിത്രം ആഖ്യാനരൂപത്തില്‍ ട്രാഫിക്കിന് ശേഷം മലയാളത്തില്‍ പുതിയ ഒരു പരീക്ഷണമാകും. കുറേ കഥാപാത്രങ്ങളുടെ ജീവിതം ഒരൊറ്റ ദിവസത്തിലൂടെ പറയുകയാണ് സിനിമ. 


സിബി മലയില്‍ സംവിധാനം ചെയ്ത അപൂര്‍വരാഗത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ നജീം കോയയാണ് ഫ്രൈഡേയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഫഹദ്, മനു, ആന്‍ എന്നിവര്‍ക്ക് പുറമേ ജഗതി, നെടുമുടി വേണു, വിജയരാഘവന്‍ തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ടാവും.

ജോമോന്‍ തോമസ് എന്ന ക്യാമറാമാനും റോബി ഏബ്രഹാം എന്ന സംഗീത സംവിധായകനും ഈ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നു. റെക്‌സ് വിജയനാണ് പഞ്ചാത്തല സംഗീതം ഒരുക്കുന്നത്. 

courtesy : seenews.in,google 




No comments:

Post a Comment