Friday, 17 August 2012

NEETHANE EN PONVASANTHAM നീ താനെ എന്‍ പൊന്‍വസന്തം

പ്രണയവസന്തവുമായി വീണ്ടും ഗൗതം

പ്രണയവസന്തവുമായി വീണ്ടും ഗൗതം
'വിണ്ണൈത്താണ്ടി വരുവായ'യിലൂടെ വ്യത്യസ്തമാര്‍ന്ന പ്രണയകഥയൊരുക്കിയ ഗൗതം മേനോന്‍, പ്രണയത്തിന് പുതിയ ഭാവപകര്‍ച്ചകള്‍ നല്‍കിയൊരുക്കുന്ന ചിത്രമാണ് 'നീ താനെ എന്‍ പൊന്‍വസന്തം' ( You Are My Golden Spring).

NEETHANE EN PONVASANTHAM Trailer


 ജീവയും സാമന്തയും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെനിര്‍മാണം ഗൗതം മേനോന്റെസ്വന്തം പ്രൊഡക്ഷന്‍ കമ്പനിയായ ഫോട്ടോണ്‍ കാതാസും ആര്‍എസ് ഇന്‍ഫോ ടൈന്‍മെന്‍്റും ചേര്‍ന്നാണ്. ഒരേ സമയം തമിഴ,് തെലുങ്ക്, ഹിന്ദി പതിപ്പുകളില്‍ ചിത്രം പുറത്തിറങ്ങും.
തെലുങ്കില്‍ 'യെതൊ വെള്ളിപോയിന്ദി മനസു' എന്ന പേരില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ നാനിയാണ് നായകവേഷത്തില്‍. നായിക സാമന്ത തന്നെയാകും. ഹിന്ദിയില്‍ ആദ്യം സോനം കപൂറിനെ പരിഗണിച്ചെങ്കിലും പിന്നീട് സാമന്തക്ക് തന്നെ നറുക്ക് വീഴുകയായിരുന്നു. ജീവ 21കാരനായ എഞ്ചിനീയറിങ് വിദ്യാര്‍ഥിയായും സാമന്ത 20കാരിയായ സൈക്കോളജി വിദ്യാര്‍ഥിനിയായുമാണ് ചിത്രത്തിലെത്തുന്നത്.

ഗാനങ്ങളുടെ കാര്യത്തില്‍ ഗൗതം ഇത്തവണ വേറിട്ട് ചിന്തിച്ചിരിക്കുകയാണ്. ഇതിന്റെഭാഗമായി ഗൗതം ചിത്രങ്ങളിലെ പതിവ് സാന്നിധ്യങ്ങളായിരുന്ന ഹാരിസ് ജയരാജിനെയും, എ.ആര്‍ റഹ്മാനെയും എഴുത്തുകാരി താമരെയെയും ഒന്നും പുതിയ ചിത്രത്തില്‍ കാണാനില്ല. പകരം ഇളയരാജയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഇളയരാജയുടെ ഗാനങ്ങള്‍ ഇതിനോടകം ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചു കഴിഞ്ഞുവെന്നാണ് റിപോര്‍ട്ട്. ഛായാഗ്രഹണം എം എസ് പ്രഭു നിര്‍വഹിക്കും. ചിത്രം നവംബറില്‍ പുറത്തിറങ്ങും.
 
courtesy : madhyamam.google

No comments:

Post a Comment